Monday, October 13, 2008
"എന്താടാ, തേരിനൊന്നും പോണില്ലേ? " എന്ന അമ്മയുടെ ചൊദ്യം അപ്രതീഷിതമായിരുന്നു. മുറ്റത്ത് കിടന്നിരുന്ന തെങ്ങിന്‍ മടലുകള്‍ വെട്ടി ഒതുക്കുകയായിരുന്നു ഞാന്‍. തേരിന്ന് പോകാന്‍ നേരത്തെ തന്നെ നിശ്ചയിച്ചതായിരുന്നു. പോകുന്നതിന്നു മുമ്പ് വീട്ടില്‍ പറഞ്ഞ് സമ്മതം വാങ്ങിക്കാമെന്ന് കരുതിയതാണ്. അതിനു മുമ്പ് അമ്മ തന്നെ വിഷയം അവതരിപ്പിച്ചത് സൌകര്യമായി. ഉവ്വ് എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.
" നിന്‍റെ കൂട്ടുകാരനെ ഈ വഴിക്ക് കണ്ടില്ല, അതാ ചോദിച്ചത് " എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി. വൈകുന്നേരം ആവാന്‍ കാത്തു നിന്നില്ല. ഊണു കഴിഞ്ഞതും ഞാന്‍ മാണിക്കനെ അന്വേഷിച്ചിറങ്ങി. പാലത്തിന്‍റെ ചുവട്ടില്‍ അവന്‍ മണല്‍ കോരുകയാണ്. മണല്‍ കോരാന്‍ പോയാല്‍ മൂന്നൂറു രൂപ വരെ ഒരു ദിവസം സമ്പാദിക്കാന്‍ അവന്ന് കഴിയും. അസമയത്ത് ഞാന്‍ തിരഞ്ഞെത്തിയത് അവനെ പരിഭ്രമിപ്പിച്ചു. എന്തെങ്കിലും പ്രശ്നം കാണുമെന്ന് അവന്‍ കരുതി. ചെന്ന കാര്യം പറഞ്ഞപ്പോള്‍, "ഇതിന്ന് കഷ്ടപ്പെട്ട് ഈ വെയിലത്ത് വരണോ? വൈകുന്നേരം പറഞ്ഞാല്‍ പോരേ " എന്നു പറയുകയും പണി അവസാനിപ്പിച്ച് എന്നോടൊപ്പം പോരുകയും ചെയ്തു.
പാലക്കാടും പരിസരത്തും ഉള്ള ഒട്ടു മിക്ക ചെറുപ്പക്കാരും എത്തുന്ന ആഘോഷമാണ് കല്‍പാത്തി രഥോത്സവം. തേരിന്‍റെ പരിപാടികളില്‍ പ്രധാനം പ്രഗത്ഭരായ സംഗീത വിദ്വാന്‍മാരുടെ കച്ചേരികളാണ്. ശാസ്ത്രീയ സംഗീതത്തെ കുറിച്ച് അറിവ് ഇല്ലാത്തതിനാല്‍, അത്തരം പരിപാടികള്‍ക്ക് ഞങ്ങള്‍ പോകാറില്ല. തേര് കാഴ്ച്ചകളും നോക്കി കറങ്ങി നടക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. തേരിന്ന് പോകാന്‍ മാണിക്കന്‍ റെഡിയാണ്. രാവിലെ പോയി ഒരു സിനിമ കാണുകയും ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് പതുക്കെ കല്‍പാത്തിയില്‍ എത്താമെന്നും ഉള്ള അവന്‍റെ തീരുമാനം ഞാന്‍ ശരിവെച്ചു.
വീട്ടില്‍ അമ്മയോട് വിവരം പറഞ്ഞു. " രാവിലെ പോവാണച്ചാല്‍ കോട്ടയില്‍ ചെന്ന് ഹനുമാന്‍ സ്വാമിയെ തൊഴുത് ഒരു വിളക്കും വെച്ചിട്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ, ആപത്തു വരുമ്പോള്‍ അദ്ദേഹം മാത്രമേ തുണക്ക് കാണൂ" എന്ന ഭേദഗതിയോടെ ഞങ്ങളുടെ പ്രൊപോസലിന്ന് അംഗീകാരം ലഭിച്ചു.
അമ്മ പറഞ്ഞതു പോലെ തന്നെ ചെയ്തു. പാലക്കാട് എത്തിയതും കോട്ടയിലേക്കണ് ആദ്യം പോയത്. മാണിക്കന്‍ തൊഴാനൊന്നും മിനക്കെട്ടില്ല. ദൈവം സ്വന്തം മനസ്സിലാണ് എന്നാണ്' അവന്‍റെ തിയറി. ഞാന്‍ തൊഴുത് വഴിപാട് കഴിച്ച് ഇറങ്ങി. സിനിമക്ക് ഇനിയും ധാരാളം സമയം. കോട്ട മൈതാനത്തു നിന്ന് ടൌണിലേക്ക് ബസ്സിന്ന് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജാണ്. ഞങ്ങള്‍ സ്റ്റോപ്പിലേക്ക് നീങ്ങി. ബസ്സ് സ്റ്റോപ്പ് എന്നു പറയാന്‍ പറ്റില്ല. കാര്‍ വര്‍ക്ക് ഷോപ്പിനു മുമ്പിലുള്ള മരചുവടാണ് യാത്രക്കാര്‍ ബസ്സ് കാത്തു നില്‍ക്കുന്ന സ്ഥലം.
ഞങ്ങള്‍ നിന്നതിന്ന് കുറച്ച് അപ്പുറത്തായി നാലു പിള്ളേര്‍. കാഴ്ച്ചക്ക് തനി കുരുത്തം കെട്ട സൈസ്. ഏതോ ഒരു വയസ്സായ സ്ത്രീ അവരോട് എന്തോ ചോദിച്ചു നില്‍ക്കുന്നു. ഭിക്ഷ യാചിക്കുകയായിരിക്കണം. പൂടൂര്‍ ഭാഗത്തേക്ക് ഒരു ബസ്സ് വന്നു നിന്നു. പിള്ളേര്‍ ആ തള്ളയെ അതില്‍ കയറ്റി വിട്ടു. സ്റ്റോപ്പില്‍ നിന്നും അധികം നീങ്ങും മുമ്പ് ബസ്സ് നിന്നു. ആ സ്ത്രീ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീഴുന്നതാണ് പിന്നീട് കാണുന്നത്.
ഞങ്ങള്‍ ഓടി ചെന്നു. മാണിക്കന്‍ അവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഞങ്ങള്‍ ഇരുകൈകളിലും പിടിച്ച് അവരെ സ്റ്റോപ്പിലേക്ക് കൂട്ടി നടക്കുമ്പോള്‍, നടന്ന സംഭവം ആ സ്ത്രി വിവരിച്ചു.
കൊല്ലങ്കോട്ടേക്കാണ് അവര്‍ക്ക് പോവേണ്ടത്. ബോര്‍ഡ് വായിക്കാന്‍ അറിയാത്തതിനാല്‍ പിള്ളേരോട് ബസ്സ് പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചെക്കന്‍മാര്‍ തള്ളയെ പൂടൂര്‍ വഴി കോട്ടായിയിലേക്കുള്ള ബസ്സിലാണ് കയറ്റി വിട്ടത്. ചെക്കര്‍ പിടിച്ച് ഇറക്കി വിട്ടപ്പോള്‍ അവര്‍ വീണതാണ്.
എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഒരു പാവം വയസ്സിയെ കളിപ്പിച്ചിട്ട് ഈ നശിച്ച കുട്ടികള്‍ക്ക് എന്തു കിട്ടാനാണ്. ധാര്‍മ്മിക രോഷം ആളി കത്തിയതോടെ മാണിക്കന്‍ ആ പിള്ളാരോട് നല്ല നാലു വര്‍ത്തമാനം പറയാന്‍ ചെന്നു. പഠിപ്പും പത്രാസും അല്ല, മനുഷ്യത്വം ആണ് വേണ്ടത് എന്ന് അവന്‍ കാച്ചി. ആളുകളുടെ മുമ്പില്‍ അവര്‍ നാണം കെട്ട് നില്‍ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കൂട്ടത്തില്‍ ഒരു ചെക്കണ്‍ മാണിക്കനെ ഒരു മുട്ടന്‍ തെറി പറഞ്ഞതും അവന്‍റെ ചെകിടത്ത് പടക്കം പൊട്ടുന്ന സ്റ്റൈലില്‍ മാണിക്കന്‍റെ കൈ വീണതും ഒന്നിച്ചായിരുന്നു. പിന്നെ പൊരിഞ്ഞ അടിയായിരുന്നു. പിള്ളേര്‍ നാലും ഒരു വശത്ത്, മാണിക്കന്‍ ഒറ്റയ്ക്കും . ബസ്സ് സ്റ്റോപ്പില്‍ ഉള്ള ആരും ഇടപെട്ടതേയില്ല. ഞാന്‍ ഇടക്ക് കയറി, തല്ല് പിരിക്കാന്‍ നോക്കി. ആരും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല.
ഈ സമയത്താണ് ഒരു പോലീസ് ജീപ്പ് വന്നു നിന്നതും, എല്ലാവരേയും പിടികൂടിയതും. ഓരോരുത്തരേയായി ജീപ്പില്‍ കയറ്റി. നോക്കി നിന്ന എന്നോട്, "നിന്നെ പ്രത്യേകിച്ച് ക്ഷണിക്കണോ" എന്നു ചോദിച്ച് കഴുത്തില്‍ പിടിച്ച് അകത്താക്കി.
സ്റ്റേഷനിലെ വരാന്തയില്‍ എല്ലാവരേയും നിരത്തി നിര്‍ത്തി സബ് ഇന്‍സ്പെക്ടര്‍ അകത്തു പോയി. ഞാന്‍ നിന്ന് ഉരുകുകയായിരുന്നു. ഇതുവരെ ഇങ്ങിനെ ഒരു അനുഭവം പറ്റിയിട്ടില്ല. പെട്ടെന്ന് മനസ്സ് ഹനുമാന്‍ സ്വാമിയില്‍ എത്തി. ഭഗവാനെ തൊഴുതിട്ട് ഈ ഗതി വന്നല്ലോ എന്ന് ഞാന്‍ കേണു. ഞാന്‍ തലകുനിച്ച് നിന്നു. ഈ അവസ്ഥയില്‍ ആരും കാണരുതേ എന്നു മാത്രമാണ് എന്‍റെ പ്രാര്‍ത്ഥന.
ചുമലില്‍ ഒരു കൈ തൊട്ടപ്പോഴാണ്,ഞാന്‍ മുഖമുയര്‍ത്തിയത്. ഒരു പോലീസുകാരന്‍. അച്ഛനെ പരിചയം ഉള്ള ആള്‍. അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അകത്തു ചെന്ന് ഇന്‍സ്പെക്ടരോട് കാര്യം വിശദീകരിച്ചു കാണും. അല്‍പ്പസമയത്തിന്നു ശേഷം ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു.
പിള്ളരെ ഒരു ഭാഗത്തും ഞങ്ങളെ മറുഭാഗത്തും നിര്‍ത്തി. നടന്ന സംഭവങ്ങള്‍ വിസ്തരിക്കപെട്ടു. നഗരത്തില്‍ വിദ്യാര്‍ത്ഥി സമരം പൊട്ടി പുറപ്പെടുന്ന വിദ്യാലയത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പിള്ളേര്‍. ഞാന്‍ തല്ലിയോ എന്നു ചോദിച്ചതിന്ന് എല്ലാവരും ഇല്ല എന്നു പറഞ്ഞതോടെ എന്‍റെ കാര്യം ഒഴിവായി. മേലല്‍ ഇമ്മാതിരി കാണിച്ചാല്‍ പിടിച്ച് അകത്തിട്ട് ശരിക്കും പെരുമാറുമെന്ന് മാണിക്കന് മുന്നറിയിപ്പ് കിട്ടി. പിള്ളരെയാണ് ശരിക്കും ശാസിച്ചത്. മുളച്ചു പൊങ്ങും മുമ്പ് കുരുത്തക്കേട് കാണിക്കാനിറങ്ങിയാല്‍ ചവിട്ടി കൂട്ടും എന്ന് അവര്‍ക്ക് താക്കീത് കൊടുത്തു. നിറയെ പോക്കറ്റുള്ള പാന്‍റ്സ് ഇട്ടവനോട് " സമരം വന്നാല്‍ പോലീസിനെ എറിയാന്‍ കല്ലുനിറക്കാനാണോടാ ഇത്രയധികം പോക്കറ്റ് " എന്ന് ചോദിച്ചു. ഒരു കാത് കുത്തി കമ്മലിട്ടവനോട് മറ്റേ കാതും കുത്തി കമ്മലിട്ട് പെണ്ണുങ്ങളുടെ വേഷം കെട്ടി കൊയമ്പത്തൂരിന്നപ്പുറം ചെന്ന് ട്രെയിനില്‍ കയറിയാല്‍ കൈ നിറയെ കാശ് കിട്ടുമെന്ന് പറഞ്ഞ് കളിയാക്കി.
കേസൊന്നും ആക്കിയില്ല. പരസ്പരം കൈ കൊടുത്ത് പിരിഞ്ഞു. പരിചയക്കാരനായ പോലീസുകാരന്‍ ഒടുക്കം വരെ കൂടെ നിന്നു. നടന്ന കാര്യം അച്ഛനെ അറിയിക്കരുതേ എന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് സമ്മതിച്ചു. സിനിമക്കുള്ള സമയം എപ്പോഴേ കഴിഞ്ഞിരുന്നു. ഒരു വഴിപാട് പോലെയാണ്, ഭക്ഷണം കഴിച്ചതും തേരിന്ന് പോയതും. ആരും അറിയാതെ കാര്യം തീര്‍ന്നതില്‍ സ്വല്‍പ്പം ആശ്വാസം തോന്നി. തിരിച്ചു വന്ന് ബസ്സിറങ്ങിയത് നാരായണന്‍ കുട്ടിയുടെ മുമ്പില്‍.
" എപ്പോഴാണ് നിങ്ങള്‍ക്ക് ജാമ്യം കിട്ടിയത് " എന്ന അവന്‍റെ ചോദ്യത്തിന്ന് ഞാന്‍ ചൂളി നിന്നു.

0 comments:
Post a Comment