Tuesday, April 28, 2009
കറമ്പി പശു പ്രസവിച്ച് പത്താംപക്കം കറെന്നെടുത്ത പാലില്‍ നിന്നും ഒരു മൊന്ത നിറച്ച് അമ്പലത്തില്‍ അഭിഷേകത്തിന്ന് കൊടുക്കാമെന്ന് അമ്മ നേര്‍ച്ച ചെയ്തിരുന്നു. വീട്ടില്‍ തന്നെ പെറ്റ് വളര്‍ന്ന കറമ്പിയുടെ കടിഞ്ഞൂല്‍ പ്രസവമാണ്. ആ പശുകുട്ടിക്ക് ചെന പിടിച്ചതു മുതല്‍ അമ്മയുടെ വക ശുശ്രൂഷയായിരുന്നു.
" താന്‍ രാധയുടെ കാര്യത്തില്‍ ഇത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്നാണ് എനിക്ക് സംശയം " അച്ഛന്‍ കളിയാക്കും.
" രാധയ്ക്ക് എന്തെങ്കിലും വേണമെന്ന് തോന്നിയാല്‍ ചോദിക്കാന്‍ പറ്റും. ഈ മിണ്ടാ പ്രാണിക്ക് അങ്ങിനെ
വായ തുറന്ന് വല്ലതും ചോദിക്കാനാവുമോ " എന്ന് അമ്മ മറു ചോദ്യം ചോദിക്കുകയും ചെയ്യും.
ഒരു ദിവസം നേരം പുലര്‍ന്ന് അമ്മ എഴുന്നേറ്റ് വന്നപ്പോള്‍ കറമ്പി പശു പ്രസവിച്ച ശേഷം കുട്ടിയെ നക്കി തുടയ്ക്കുന്നതാണ്' കാണുന്നത്. അമ്മ അച്ഛനേയും എന്നേയും വിളിച്ചുണര്‍ത്തി. കുട്ടിയെ മാറ്റി കിടത്തിയ ശേഷം പേന കത്തിയെടുത്ത് കുട്ടിയുടെ കുളമ്പുകള്‍ ചെത്തി വെടുപ്പാക്കി. അല്ലെങ്കില്‍ വലുതായാല്‍ കുട്ടി
ശരിക്ക് നടക്കാന്‍ കഴിയാതെ നൊണ്ടിയായി തീരുമെന്നാണ് അമ്മയുടെ വിശ്വാസം. കയ്യില്‍ മടവാള്‍ തന്ന്
" പോയി കുറെ മുളയുടെ ഇല വെട്ടി കൊണ്ടു വാ "എന്ന് അമ്മ പറഞ്ഞു. പശു പ്രസവിച്ചാല്‍ അതിന്ന്
ആദ്യം മുളയില കൊടുക്കണമത്രേ. തവിട്, പിണ്ണാക്ക്, പരുത്തിക്കുരു തുടങ്ങി സാധാരണ കൊടുക്കാറുള്ള ഭഷ്യവസ്തുക്കള്‍ക്ക് പുറമെ പച്ചരികഞ്ഞി കൂടി പശുവിന്‍റെ മെനുവില്‍ അമ്മ ഉള്‍പ്പെടുത്തി.
ആദ്യത്തെ ഒമ്പത് ദിവസം പശുവിന്‍റെ പാല്‍ അമ്മ ഒട്ടും കറന്ന് എടുക്കാറില്ല. അത് മുഴുവന്‍ പശുക്കുട്ടിക്ക് ഉള്ളതാണ്. ധാരാളം പാല് കിട്ടുന്ന പശുക്കളുടെ കുട്ടികള്‍ക്ക് അത് മുഴുവന്‍ കുടിച്ച് തീര്‍ക്കാന്‍ പറ്റാറില്ല.
അങ്ങിനെ വരുമ്പോള്‍ കുട്ടി കുടിച്ച ശേഷം വരുന്ന ബാക്കി പാല് മുഴുവന്‍ കറന്നെടുത്ത് വെള്ളത്തില്‍ ഒഴുക്കി കളയും. കറമ്പി പെറ്റ് നാലാം നാള്‍ ധാരാളം പാല് കിട്ടുന്ന ജനുസ്സില്‍ പെട്ടതാണ് അതെന്ന് അമ്മ പറഞ്ഞു.
ബാക്കി പാല്‍ പുഴയില്‍ ഒഴുക്കാന്‍ അമ്മ എന്നെ ഏല്‍പ്പിക്കും. പൂജ കഴിഞ്ഞ് നട നട അടച്ച് നമ്പൂതിരി പോയി കഴിഞ്ഞാല്‍ ഞാന്‍ അത് അമ്പലകുളത്തില്‍ ഒഴിച്ച് പാത്രം മോറി തിരിച്ച് വരും. പാലുമായി പുഴ വരെ പോകാന്‍ എനിക്ക് മടിയായതു കൊണ്ട് ഞാന്‍ കണ്ടെത്തിയ സൂത്രം.
അഭിഷേകത്തിന്ന് അമ്പലത്തില്‍ പാല് കൊടുക്കണമെന്ന് അമ്മ പറഞ്ഞപ്പോള്‍, വീടിന്ന് തൊട്ടടുടുത്തുള്ള അമ്പലത്തിലേക്ക് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ നാലു നാഴിക അകലെയുള്ള മുരുകന്‍റെ കോവിലിലാണ് പാല് എത്തിക്കേണ്ടത് എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അത് ബുദ്ധിമുട്ടായി തോന്നി.
അമ്മയ്ക്ക് ഓരോ നേര്‍ച്ചകള്‍ നേരാന്‍ തോന്നുന്ന വിധം. ആരെക്കൊണ്ടാവും പാലും തൂക്കി ഇത്ര ദൂരം
നടക്കാന്‍. ആരെങ്കിലും പാലിന്‍ പാത്രം തൂക്കിപിടിച്ച് പുറകില്‍ ഇരിക്കാമെങ്കില്‍, സ്കൂട്ടറില്‍ പോയി വരാമായിരുന്നു. ഞാന്‍ അച്ഛനെ കൂട്ടിന്ന് വിളിച്ചു.
"എന്‍റെ മകന്‍ ഒറ്റയ്ക്ക് പോയി വന്നാല്‍ മതി, ഞാനില്ല " എന്ന് പറഞ്ഞ് അച്ഛന്‍ ഒഴിഞ്ഞു. " അമ്മയും കൂടി
വരൂ, സ്കൂട്ടറില്‍ പോയി വരാം, മുരുക ഭഗവാനെ അമ്മയ്ക്കും ഒന്ന് തൊഴാമല്ലോ " എന്നും പറഞ്ഞ് അമ്മയെ ഞാന്‍ ക്ഷണിച്ചുവെങ്കിലും, ഒരുമടിയും കൂടാതെ അമ്മ " വയസ്സുകാലത്ത് ഞാന്‍ അതിന്‍റെ മുകളില്‍ നിന്ന് വീണ് കയ്യും കാലും പൊട്ടി ഒരിടത്ത് കിടക്കാനില്ല " എന്നും പറഞ്ഞ് ആ ഉദ്ദേശം തകര്‍ത്തു.
പാല്‍പാത്രവും തൂക്കി തനിച്ച് അമ്പലത്തിലേക്ക് നടന്നു പോകുന്ന ഗതികേട് ഒഴിവാക്കി തന്നത് മാണിക്കനാണ്. രാവിലെ നേരത്തെ കുളിച്ചൊരുങ്ങി പാലുമായി കാത്തു നിന്നാല്‍ മതി, സമയത്തിന്ന് എത്തി പാല്‍പാത്രവും
പിടിച്ച് സ്കൂട്ടറിന്‍റെ പുറകില്‍ അവന്‍ ഇരിക്കാം എന്ന് എനിക്ക് വാക്ക് തന്നു.
"എന്തിനാ നീ അവനെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് " എന്ന് അമ്മ ചോദിച്ചു. എനിക്ക് വന്ന് ദേഷ്യത്തിന്ന് അതിരില്ല. "എന്നാല്‍ നിങ്ങള്‍ കുളിച്ച് കുറി തൊട്ട് പാലുമായി എന്‍റെ കൂടെ സ്കൂട്ടറില്‍ വന്നോളിന്‍ " എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. "ഏയ്, അവന് അത് ബുദ്ധിമുട്ടൊന്നും ആവില്ല " എന്ന് അമ്മയോട്പറയുകയും
ചെയ്തു.
പത്താം പക്കം രാവിലെ ഞാന്‍ കുളിച്ച് റെഡിയായി. അമ്മ പുലര്‍ച്ചക്ക് പശുവിനെ കുളിപ്പിച്ച് പാല്
കറന്ന് പാത്രത്തിലാക്കി വെച്ചു. ഒരു പാത്രത്തില്‍ പാല്‍പ്പായസം ഉണ്ടാക്കി. മുറ്റത്തിന്‍റെ ഒരു ഓരത്ത് ചാണകം മെഴുകി, അരിമാവ്കൊണ്ട് അണിഞ്ഞു. പഴയ അമ്മികുട്ടി അതില്‍ വെച്ചു. ഓട്ടുമൊന്തയില്‍
വെള്ളവും, തുളസിപ്പൂവും, ചന്ദനം ഉരച്ചതും, ചന്ദനത്തിരിയും, നിലവിളക്കില്‍ എണ്ണയും തിരിയുമായി
വന്നു. നാക്കിലയില്‍ പായസം വിളമ്പി. വിളക്കും ചന്ദനത്തിരിയും കത്തിച്ചുവെച്ചു. അമ്മ പൂജ തുടങ്ങി.
കയറിന്ന് ഊട്ടുകയാണ്. ഈ പൂജ കഴിഞ്ഞ ശേഷമെ പശുക്കുട്ടിയുടെ കഴുത്തില്‍ കയറ് ഇടാന്‍ പാടുള്ളു.
പൂജ കഴിഞ്ഞതും ഞാന്‍ പായസത്തിന്നായി ചെന്നു. "അമ്പലത്തില്‍ തൊഴുത് വന്നിട്ട് കഴിച്ചാല്‍ മതി " എന്ന്
അമ്മ ഉത്തരവിട്ടു.
ഏറെ കഴിയും മുമ്പ് മാണിക്കന്‍ എത്തി. കുളിച്ചൊരുങ്ങി അലക്കിത്തേച്ച വസ്ത്രം ഉടുത്ത് അവന്‍ പരമ യോഗ്യനായിട്ടാണ് വന്നിരിക്കുന്നത്. ഞാന്‍ പാല്‍പ്പാത്രം അവനെ ഏല്‍പ്പിച്ചു. അതുമായി അവന്‍ എന്‍റെ സ്കൂട്ടറിന്‍റെ പുറകില്‍ ഇരുന്നു. " മെല്ലെ ഓടിച്ചാല്‍ മതി, അല്ലെങ്കില്‍ പാല്തുളുമ്പിപോകും " എന്ന അവന്‍റെ
മുന്നറിയിപ്പ് കണക്കിലെടുത്ത് ഞാന്‍ മെല്ലെ ഓടിച്ചു. വളവ് തിരിഞ്ഞ് നോക്കുമ്പോള്‍ ദൂരത്തായി കുറച്ച് പേര്‍ റോഡരുകില്‍ എന്തോ നോക്കി നില്‍ക്കുന്നു. അവീടെ എന്തോ അപകടവും സംഭവിച്ച് കാണുമെന്ന് ഞാന്‍ കരുതി. ആ സ്ഥലത്ത് എത്തി ഞാന്‍ വാഹനം നിറുത്തിയതും മാണിക്കന്‍ ചാടി ഇറങ്ങി. സ്കൂട്ടര്‍ ഒരു അരികില്‍ നിറുത്തി ഞാനും ചെന്നു.
അവിടെ ഒരു യുവതി അവശയായി പാതയോരത്ത് കിടക്കുന്നു. സമീപത്തായി ഒരു ചെറിയ കുട്ടിയും.
വിശന്നിട്ടാണെന്ന് തോന്നുന്നു, കുട്ടി നിറുത്താതെ കരയുകയാണ്. "തമിഴ് നാട്ടില്‍ നിന്നും ഇങ്ങോട്ട് വന്ന നാടോടികളാ " ണെന്ന് ആരോ പറഞ്ഞു. കൂട്ടിന്ന് ആരുമില്ല. കമ്പനി പണിക്ക് പോവുന്ന തൊഴിലാളികളാണ് കാണികളില്‍ അധികവും. ഒരു രസത്തിന്ന് കാഴ്ച കണ്ട് നില്‍ക്കുന്നതു പോലെയാണ് മിക്കവരും അവിടെ നിന്നിരുന്നത്. ആര്‍ക്കും അവരെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളതായി തോന്നിയില്ല. " ഇതൊക്കെ ഇവരുടെ
ഒരു സ്ഥിരം അടവാണ് " ആരോ പറഞ്ഞു "നമ്മളിപ്പോള്‍ കുറച്ച് പണം പിരിച്ച് ആ പെണ്ണും പിള്ളയുടെ കയ്യില്‍ കൊടുത്ത് നോക്ക്. അത് കുട്ടിയേയും എടുത്ത് വേറെ എവിടെയെങ്കിലും ചെന്ന് ഇതുപോലെ പൈസ കിട്ടാനായി കിടക്കും ".
മാണിക്കന്‍ ആ സ്ത്രീയുടെ അരികില്‍ ചെന്നിരുന്നു, കാരുണ്യം തുളുമ്പുന്ന സ്വരത്തില്‍ "എന്നമ്മാ, ഉങ്കളുക്ക് "
എന്ന് ചോദിച്ചു. അവര്‍ പറയുന്നത് എന്തെന്നറിയാന്‍ ഞാന്‍ കാതോര്‍ത്തു, തീരെ ദുര്‍ബ്ബലമായ ഒച്ചയില്
" അയ്യാ, പശിക്കിത് " എന്ന് അവര്‍ പറഞ്ഞു. വയറ് വിശന്നിട്ടാണ് ഇവര് വീണു കിടക്കുന്നതെന്ന് മാണിക്കന്‍
അവിടെ കൂടിയവരോട് പറഞ്ഞു. " അത് വേറൊരു തട്ടിപ്പ്. വിശന്നിട്ടാണെങ്കില്‍ വല്ല വീട്ടിലും ചെന്ന് ഇത്തിരി കഞ്ഞി വെള്ളം വാങ്ങി കുടിക്കില്ലേ " ഒരാള്‍ പറഞ്ഞു " അപ്പോള്‍ പിരിവെടുത്ത് ധാരാളം പണം കൈക്കലാക്കി വല്ല ഹോട്ടലിലും കയറി നാലുകൂട്ടം കറികളും കൂട്ടി മൃഷ്ടാന്നം ഭുജിക്കാന്‍ പറ്റുമോ ".
"സഹായിക്കാന്‍ പറ്റാത്തവര് സ്ഥലം വിടിന്‍ " മാണിക്കന്‍ പറഞ്ഞു " വിശന്ന് വലഞ്ഞ് കിടക്കുന്നവരോട് കുറച്ച്
ദയ തോന്നണം ". കുറെ പേര്‍ പിരിഞ്ഞു പോയി. ബാക്കി ഉള്ളവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ നോക്കി നിന്നു. അഭിഷേകത്തിന്ന് തന്നയച്ച പാലിന്‍റെ പാത്രം മാണിക്കന്‍ തുറന്നു. പാത്രത്തിന്‍റെ അടപ്പില്‍ പാലെടുത്ത് ആ കുട്ടിയുടെ ചുണ്ടോട് അടുപ്പിച്ചു. കുട്ടി ആര്‍ത്തിയോടെ അത് വലിച്ചു കുടിച്ചു. പിന്നെയും
മൂന്ന് നാല് അടപ്പ് പാല് കൂടി കുട്ടി കുടിച്ചപ്പോഴേക്കും അത് ഉഷാറായി. ആ സ്ത്രീയെ താങ്ങി ഇരുത്തി ബാക്കി പാല് പാത്രത്തോടെ അവരുടെ കയ്യില്‍ മാണിക്കന്‍ പിടിപ്പിച്ചു. കുട്ടിയെ പോലെ തന്നെ ആ സ്ത്രീയും
ആര്‍ത്തിയോടെ അത് കുടിച്ച് തീര്‍ത്തു.
മാണിക്കന്‍ പാത്രം വാങ്ങി എന്‍റെ കയ്യില്‍ തന്നു. പിന്നെ സ്കൂട്ടറിന്‍റെ താക്കോല്‍ വാങ്ങി സ്റ്റാര്‍ട്ടാക്കി
ഒരക്ഷരം പറയാതെ അത് ഓടിച്ചു പോയി. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ മറ്റുള്ളവരോടൊപ്പം അവിടെ നിന്നു. കുറച്ച് സമയത്തിനകം മാണിക്കന്‍ തിരിച്ചെത്തി. സ്കൂട്ടറിലെ പെട്ടി തുറന്ന് അവന്‍ ഒരു പൊതിയെടുത്തു. അതില്‍ ദോശയായിരുന്നു. കാലിപാത്രത്തില്‍ പൈപ്പ് വെള്ളം പിടച്ച് കൊണ്ടു വന്ന് അതും ആ പൊതിയും മാണിക്കന്‍ ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. ഒരു നിമിഷം പോലും കളയാതെ ആ സ്ത്രീ പൊതി തുറന്ന് തിന്നാന്‍ തുടങ്ങി. കുറച്ച് ആഹാരം അകത്ത് ആക്കിയതിന്നു ശേഷമേ ആ സ്ത്രി അതില്‍ നിന്നും കുട്ടിക്ക് കൊടുക്കാന്‍ തുടങ്ങിയുള്ളു. ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് മറ്റുള്ളവര്‍ കാണുന്നത് ആ സ്ത്രീയെ ഒട്ടും അലോസരപ്പെടുത്തിയില്ല.
ആഹാരം അകത്ത് എത്തിയതോടെ അവരുടെ ക്ഷീണം വിട്ടകന്നു. കൂപ്പുകയ്യോടെ അവര്‍ മാണിക്കനെ തൊഴുതു. പിന്നെ മറ്റുള്ളവരേയും. അതിന്ന് ശേഷം എച്ചില്‍ കയ്യ് ഉടുത്ത ചേലയില്‍ തുടച്ചു. ആ മുഖത്ത് നന്ദി സ്ഫുരിച്ച് നിന്നു. ആരൊക്കെയോ പിരിവെടുത്ത് കുറച്ച് പണം സ്വരൂപിച്ച്ആ സ്ത്രീയെ ഏല്‍പ്പിച്ചു. മാണിക്കന്‍ ബെല്‍റ്റിലെ പേഴ്സില്‍ കയ്യിട്ട് അതിലുള്ളത് മുഴുവന്‍ പുറത്തെടുത്തു. അഞ്ഞൂറിന്‍റെ ഒരു നോട്ടും കുറെ ചില്ലറ നോട്ടുകളും
അതിലുണ്ടായിരുന്നു. പണം എണ്ണി നോക്കാന്‍ കൂടി മിനക്കെടാതെ ആ തുക മുഴുവന്‍ അവന്‍ അവരെ ഏല്‍പ്പിച്ചു. പൂജാരിക്ക് ദക്ഷിണ കൊടുക്കാനും ഭണ്ഡാരത്തില്‍ ഇടാനുമായി അമ്മ തന്ന പൈസ ഞാനും കൊടുത്തു. അമ്പലത്തില്‍ ഇനി പോയിട്ട് കാര്യമില്ല. അവിടേക്കായി സങ്കല്‍പ്പിച്ച പണം തിരികെ വീട്ടിലേക്ക് കൊണ്ടു പോവാനും പാടില്ല. അതിനാല്‍ ഈ ഒരു ഉപകാരം എങ്കിലും ആവട്ടെ എന്ന് കരുതി.
മാണിക്കന്‍ അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആ സ്ത്രീയുടെ ഭര്‍ത്താവ് ജോലി അന്വേഷിച്ച് കേരളത്തിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് വന്നതാണ്. പിന്നീട് ഒരു വിവരവും കിട്ടിയില്ല. എവിടെ ആണെന്ന് പോലും അറിയില്ല. വീട്ടില്‍ അമ്മായി അമ്മ സ്വൈരം തരാറില്ല. ഈ കുട്ടിയെ ആലോചിച്ചിട്ടാണ് മരിക്കാത്തത്. അല്ലെങ്കില്‍ എന്നോ ആത്മഹത്യ ചെയ്തേനെ. ഒരു കൂട്ടുകാരിയുടെ കയ്യില്‍ നിന്നും നൂറ് രൂപ കടം വാങ്ങി ഭര്‍ത്താവിനെ തിരക്കി വന്നതാണ്. പണം മുഴുവന്‍ തീര്‍ന്നു. രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്. ഇരന്ന് തിന്ന് ശീലിച്ചിട്ടില്ല. അതുകൊണ്ട് ആരോടും ഒന്നും ചോദിച്ചില്ല. " നിങ്ങള്‍ക്ക് അച്ഛന്‍റേയും അമ്മയുടേയും കൂടെ നാട്ടില്‍ കഴിഞ്ഞു കൂടെ " എന്ന് ചോദിച്ചതിന്ന് " ബന്ധുക്കള്‍ ആരും തന്നെയില്ല " എന്ന മറുപടിയാണ് ആ
സ്ത്രി പറഞ്ഞത്.
റെയില്‍വെ പണിക്ക് കുറെ തമിഴന്മാര്‍ വന്നിട്ടുണ്ടെന്നും , അവിടെ പോയി നോക്കൂ എന്നും മാണിക്കന്‍
അവരോട് പറഞ്ഞു. കണ്ടില്ലെങ്കില്‍ വൈകുന്നേരം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കാണാമെന്നും അപ്പോള്‍ ജീവിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടാക്കാമെന്നും അവന്‍ ആ സ്ത്രീയെ ആശ്വസിപ്പിച്ചു. അവിടെ നിന്നും
അവരെ എഴുന്നേല്‍പ്പിച്ച് അയച്ചിട്ടാണ് ഞങ്ങള്‍ മടങ്ങിയത്. തിരിച്ച് പുറപ്പെടുമ്പോള്‍ വൈകുന്നേരം ആ
സ്ത്രിക്ക് എന്ത് വഴിയാണ് കാണുക എന്ന് കൂട്ടുകാരനോട് ചോദിച്ചു. ഒന്നും പറ്റിയില്ലെങ്കില്‍ അവരെ ചെട്ടിയാരുടെ വീട്ടില്‍ വേലക്ക് നിറുത്താമെന്ന് മറുപടി കിട്ടി.
വഴിക്ക് വെച്ച് " നിന്‍റെ അമ്മ പൂജയ്ക്ക് തന്നയച്ച പാല്ചെട്ടിച്ചിക്കും കുട്ടിയ്ക്കും കൊടുത്തതില്‍ വല്ല വിഷമവും നിനക്ക് ഉണ്ടോ " എന്ന് മാണിക്കന്‍ ചോദിച്ചു. സത്യത്തില്‍ ആ കാര്യം അപ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത്. ഒരു നിമിഷം ഞാന്‍ ദൈവ കോപത്തെ കുറിച്ച് ചിന്തിച്ചു. ഭഗവാന് അഭിഷേകം ചെയ്യാന്‍
തന്നയച്ച പാലാണ് കുടിക്കാന്‍ കൊടുത്തത്. വല്ലതും സംഭവിക്കുമോ എന്ന് ഞാന്‍ പേടിച്ചു. ഞാന്‍ ആ തോന്നല്‍ മറച്ചു വെച്ചില്ല. മാണിക്കനോട് ഞാന്‍ എന്‍റെ തോന്നല്‍ തുറന്ന് പറഞ്ഞു. "നീ പേടീക്കേണ്ടാ " അവന്‍ പറഞ്ഞു " എടാ, പൊന്നുമോനെ മുരുകന്‍ ആരാണ് എന്ന് നിനക്ക് അറിയ്വൊ. മൂപ്പര് തമിഴനാ.
നമ്മള് പാല് കൊടുത്തത് തമിഴത്തിക്കും കുട്ടിക്കും. പറഞ്ഞു വന്നാല്‍ ചിലപ്പോള്‍ അവര് മുരുകന്‍റെ വല്ല
സ്വന്തക്കാരോ ബന്ധുക്കളോ ആണെങ്കിലോ ". എനിക്ക് ആ തത്വം തീരെ പിടിച്ചില്ല. ദൈവദോഷം ചെയ്തതിനും
പുറമെ വേണ്ടാത്ത ഒരു തരം വര്‍ത്തമാനവും. അവനെ തുണക്ക് വിളിച്ചത് വല്ലാത്ത അബദ്ധമായി എന്ന്
എനിക്ക് തോന്നി. വികടത്തരം എഴുന്നള്ളിക്കാതെ മിണ്ടാതിരിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു.
വീട്ടിലേക്ക് തിരിയുന്ന ഇടം വരെ ഞങ്ങളൊന്നും സംസാരിച്ചില്ല . അവിടെ എത്തിയപ്പോള്‍ സ്കൂട്ടര്‍ നിറുത്താന്‍
മാണിക്കന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്നും ഇറങ്ങിയ അവന്‍ ഒരു കാര്യം പറയാനുണ്ടെന്ന് എന്നോട് പറഞ്ഞു. ഞാന്‍ മരത്തണലിലേക്ക് വാഹനം മാറ്റി നിര്‍ത്തി.
" നിനക്ക് എന്നോട് ദേഷ്യം കാണും " അവന്‍ പറഞ്ഞു "എന്നാലും എന്‍റെ ചോദ്യത്തിന്ന് നീ ഉത്തരം പറയണം ".
അവന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. " നീ
എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ " അവന്‍ ചോദിച്ചു. എന്‍റെ ഓര്‍മ്മയില്‍ പട്ടിണി കിടക്കേണ്ടതായ അവസരം ഒന്നും ഉണ്ടായിട്ടില്ല. ഒരു ശിവരാത്രിക്ക് ഉപവാസം എടുത്തതാണ് പട്ടിണി കിടന്ന ആകെ കൂടിയുള്ള അനുഭവം. അന്ന് രാവിലെ മുതല്‍ ഒന്നും കഴിക്കാതെ ഇരുന്നു നോക്കി. പതിനൊന്ന് മണിയാവുമ്പോഴേക്കും തല ചുറ്റി. ഛര്‍ദ്ദിക്കാന്‍ തോന്നിയതോടെ ഭക്ഷണം ഉപേക്ഷിച്ചിട്ടുള്ള അനുഷ്ടാനം അവസാനിപ്പിച്ചു.
" നീ എന്താ ഒന്നും പറയാത്തത് " മാണിക്കന്‍ ചോദിച്ചു " എനിക്ക് അറിയാം ദാരിദ്ര്യവം പട്ടിണിയും എന്താണെന്ന്
നീ മനസ്സിലാക്കിയിട്ടില്ല. എന്നാല്‍ എന്‍റെ കഥ അതല്ല. ഞാന്‍ വിശപ്പിന്‍റെ കെടുതി നല്ലവണ്ണം അറിഞ്ഞിട്ടുണ്ട് ". ആ ഓര്‍മ്മകള്‍ അവന്‍ അയവിറക്കി. ഇല്ലായ്മ കാരണം ധാരാളം പട്ടിണി കിടന്നിട്ടുണ്ട്. പക്ഷെ അതിനേക്കാള്‍
സങ്കടകരമായത് ഭക്ഷണം ഉണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്നതാണ്. തുടര്‍ന്ന് അവന്‍ ആ കഥ പറഞ്ഞു. കുട്ടിക്കാലം. അവന് പത്തോ പതിനൊന്നോ വയസ്സേ ആയിട്ടേയുള്ളു. ഒരു നാള്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടു പോയതാണ്. മൈതാനത്ത് പിള്ളേര്‍ കളിക്കുന്നത് നോക്കി നിന്നു. കറക്കാനുള്ള സമയം കഴിഞ്ഞത് അറിഞ്ഞില്ല. മാത്രമല്ല പാല് മുഴുവന്‍ കുട്ടി കുടിക്കുകയും ചെയ്തു. അന്ന് പൊതിരെ തല്ലിയ ശേഷം അപ്പന്‍ മുറിയിലിട്ട് പൂട്ടി. അമ്മ ആഹാരം തരുന്നത് വിലക്കി. പിറ്റേന്ന് അപ്പനില്ലാത്ത നേരം നോക്കി ജനാല വഴി മുകളില്‍ കയറി പട്ട നീക്കി വഴി
ഉണ്ടാക്കി അതിലൂടെ രക്ഷപ്പെട്ടു. അന്ന് മരം വെട്ടുകാരന്‍ അഹമ്മദ് കുട്ടിക്കയാണ് വിശപ്പടക്കാന്‍ തന്നത്. രക്ത ബന്ധത്തിലും വലിയ ഒരു സ്നേഹബന്ധം അന്ന് തുടങ്ങുകയായിരുന്നു
എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല. ഈ ഒരു കാര്യത്തില്‍ മാണിക്കനോട് അനിഷ്ടം തോന്നിയത് ശരിയായില്ല എന്ന് എനിക്ക് തോന്നി. ഒരു തത്വ ജ്നാനിയെപ്പോലെ അവന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഏതൊരു ജീവിയ്ക്കും
ഏറ്റവും പ്രധാനം ഭക്ഷണമാണ്. സമയത്തും കാലത്തും അത് കിട്ടിയില്ലെങ്കില്‍ അനുഭവപ്പെടുന്നത് ഒരു തരത്തിലുള്ള പൊരിച്ചിലാണ്. ഓരോ നിമിഷവും ശരീരം ആഹാരത്തിന്നായി കൊതിച്ചു കൊണ്ടേ ഇരിക്കും. കൊടും പട്ടിണി കിടക്കുന്നവന് ഒരു പാത്രം നിറയെ സ്വര്‍ണ്ണത്തേക്കാള്‍ താല്‍പ്പര്യം ഒരു പാത്രം കഞ്ഞിയോടായിരിക്കും. വയറ് നിറഞ്ഞ് ഇരിക്കുമ്പോള്‍ മാത്രമേ മനുഷ്യന് മറ്റ് ആവശ്യങ്ങള്‍ ഉണ്ടാവു. അതുകൊണ്ട് നീ മനസ്സിലാക്കിക്കൊ, നമ്മള്‍ വിഗ്രഹത്തില്‍ ആ പാല്‍ ഒഴിക്കുന്നതിലും കൂടുതലായി വിശന്ന് കിടക്കുന്നവന്‍റെ വായില്‍ അത് ഒഴിച്ച്
കൊടുക്കുന്നതായിരിക്കും ഭഗവാന്‍ ഇഷ്ടപ്പെടുക.
കുറച്ച് നേരത്തേക്ക് ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. ഞാന്‍ ശരിക്കും ആശയകുഴപ്പത്തിലായി. ദേവന്ന് പാല്‍ അഭിഷേകം ചെയ്യാത്തതിലുള്ള കുറ്റബോധവും, അതിനോടനുബന്ധിച്ച ആപത്ശങ്കയും ഒരു വശത്ത് മാണിക്കന്‍
നിരത്തിയ ന്യായങ്ങള്‍ സൃഷ്ടിച്ച യുക്തിബോധം മറുവശത്ത്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍
കഴിയാത്തതിലുള്ള മനോവിഷമം എന്നെ ബാധിച്ചു. "നീ ഇത്രയേറെ ആലോചിച്ച് കൂട്ടേണ്ട "മാണിക്കന്‍ പറഞ്ഞു
"എനിക്ക് പഠിപ്പും അറിവും കുറവാണ്. പക്ഷെ ഈ ജീവിതത്തില്‍ നിന്ന് ഞാന്‍ കുറെ പഠിച്ചിട്ടുണ്ട്. നന്മയാണ് ഞാന്‍ ചെയ്തത് എന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി ഞാന്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ അത് പറ. എന്ത് പരിഹാരം വേണമെങ്കിലും ഞാന്‍ ചെയ്യാം. പാത്രം എന്‍റെ കയ്യില്‍ തന്ന് റോഡില്‍ നിന്നും അവന്‍ താഴത്തെ വരമ്പിലേക്ക് ഇറങ്ങി. അകന്നകന്ന് പോകുന്ന അവനെ നോക്കി ഞാന്‍ നിന്നു.

0 comments:
Post a Comment